13 വയസുകാരിയെ പീഡനത്തിരയാക്കിയ സംഭവം ; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്.

മലപ്പുറം അരീക്കോടായിരുന്നു സംഭവം. 2013 ലെ ഞെട്ടിക്കുന്ന പീഡനം പുറത്ത് വന്നത് 7 വര്‍ഷങ്ങള്‍ക്ക് ശേഷം.

‘ചിരി’ കോള്‍ സെന്ററിലേക്ക് വന്ന പെണ്‍കുട്ടിയുടെ ഫോണ് കോള്‍ വഴിയാണ് വിവരം പുറംലോകമറിയുന്നത്. വിവാഹം നിശ്ചയിച്ചതോടെ മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ‘ചിരി’യിലേക്ക് വിളിക്കുകയായിരുന്നു.

കോവിഡ് സാഹചര്യത്തില്‍ കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here