‘ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, മാണിയെ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം’ ; ജോസ് കെ മാണി

ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ കേരള കോണ്‍ഗ്രസ് (എം) ല്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും കെഎം മാണിയെ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും ജോസ് കെ മാണി.

എന്‍സിപിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ജോസ് കെ മാണി മറുപടി നല്‍കി. ചില വ്യക്തികള്‍ മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഈ വിഷയത്തിലിപ്പോള്‍ വ്യക്തതയില്ലെന്നും വ്യക്തത വന്നശേഷം ആവശ്യമെങ്കില്‍ പ്രതികരിക്കാമെന്നും ജോസ് വ്യക്തമാക്കി.

നടക്കാത്ത സീറ്റ് ചര്‍ച്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നു.  ഒരു സീറ്റ് സംബന്ധിച്ചും കേരള കോണ്‍ഗ്രസുമായി ചര്‍ച്ച ഉണ്ടായിട്ടില്ല. കേരള കോണ്‍ഗ്രസ് എം എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് മാധ്യമങ്ങള്‍ വഴി ചര്‍ച്ചചെയ്യാന്‍ ഇല്ലെന്നും ജോസ് പ്രതികരിച്ചു.

അതേസമയം, ജോസ് കെ.മാണിയെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി അംഗീകരിച്ചു.  പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ചിഹ്നത്തില്‍ ഇനി പാര്‍ട്ടിക്ക് മത്സരിക്കാനാകും.

മുന്‍പ് ചെയര്‍മാന്‍ സ്ഥാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജോസ് കെ.മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയര്‍മാനായി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News