വയനാട് കോഫിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി

വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൃഷി, ടൂറിസം, പരിസ്ഥിതി, പ്രാദേശിക വികസനം, ആദിവാസി ക്ഷേമം എന്നിവയിലൂന്നിയതാണ് പാക്കേജ്.  വയനാട് കോഫിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നിനാണ് പാക്കേജില് ഏറ്റവുമധികം തുക വകയിരുത്തിയിരിക്കുന്നത്.

വയനാട് കാപ്പിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കിന്‍ഫ്രപാര്‍ക്കില്‍ കോഫി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതാണ് പാക്കേജില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

അഞ്ച് വര്‍ഷം കൊണ്ട് കാപ്പികര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യം.ഇതിനായി മലബാര്‍ കാപ്പി എന്ന പേരില്‍ കാപ്പിപൊടി ബ്രാന്‍ഡ് ചെയ്യും.

150 കോടി രൂപയാണ് കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്കിനായി ചിലവഴിക്കുക.കുരുമുളക് പുനരുദ്ധരണത്തിന് പ്രതിവര്‍ഷം 50 കോടിയുടെ പദ്ധതികള്‍ നടപ്പക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചുവര്‍ഷം കൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന പാക്കേജിന്റെ നടത്തിപ്പിനായി സപെഷ്യല്‍ ഓഫിസറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News