
കാര്‍ഷിക സഹകരണ സംഘങ്ങളും കാര്‍ഷിക സ്ഥാപനങ്ങളേയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ബൃഹത്തായ വികസന പദ്ധതിയാണ് വയനാട് പാക്കേജെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവല്‍സര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യപിച്ചിരുന്നു. കൃഷി, ടൂറിസം, പരിസ്ഥിതി, പ്രാദേശിക വികസനം, ആദിവാസി ക്ഷേമം എന്നിവയിലൂന്നിയതാണ് പാക്കേജ്.
വയനാട് കോഫിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നിനാണ് പാക്കേജില് ഏറ്റവുമധികം തുക വകയിരുത്തിയിരിക്കുന്നത്. വയനാട് കാപ്പിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കിന്‍ഫ്രപാര്‍ക്കില്‍ കോഫി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതാണ് പാക്കേജില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
അഞ്ച് വര്‍ഷം കൊണ്ട് കാപ്പികര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യം. പാക്കേജ് പ്രഖ്യാപന ചടങ്ങില്‍ കോഫി പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും വയനാട് കോഫിയുടെ ആദ്യ സംഭരണ ഉദ്ഘാടനവും നടന്നു. വ്യവസായ മന്ത്രി ഇ പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു.
വയനാട് മെഡിക്കല്‍ കോളേജായി മാനന്തവാടി ജില്ലാ ആശുപത്രിയെ ഉയര്‍ത്തിയ മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് പ്രതീക്ഷകള്‍ക്ക് കരുത്തുപകര്‍ന്ന് മുഖ്യമന്ത്രി വയനാട്ടിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here