ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിനം ശ്രദ്ധേയമാക്കി ചുരുളി ; ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം ശ്രദ്ധേയമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. സിനിമയുടെ ആദ്യ പ്രദര്‍ശനത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയുടെ ലോക പ്രീമിയര്‍ കൂടിയായി മേളയിലെ പ്രദര്‍ശനം.

മത്സര വിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ടാഗോര്‍ തിയേറ്ററില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. ഒരു കുറ്റവാളിയെ തേടി കാട്ടിലൂടെ യാത്ര ആരംഭിക്കുന്ന രണ്ടു പൊലീസുകാരിലൂടെയാണ് ചിത്രം കഥ പറയുന്നത്. യാത്രയ്ക്കിടെ, അവര്‍ നിഗൂഢമായ ആളുകളെ കണ്ടുമുട്ടുന്നു അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിനോദ് തോമസിന്റെ കഥയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവും ആവേശത്തോടെയാണ് സിനിമാസ്വാദകര്‍ സ്വീകരിച്ചത്. അതിലുള്ള സന്തോഷം നടന്‍ വിനയ് ഫോര്‍ട്ട് പങ്കുവച്ചു. 19 ദിവസം കൊണ്ടാണ് ചുരുളി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, സൗബിന്‍ എന്നിവരുടെ അഭിനയ മികവിനെയും കാണികള്‍ ഏറ്റെടുത്തു. ചുരുളിയുടെ ആദ്യ അവസരം നഷ്ടമായവര്‍ക്ക് ശനിയാഴ്ച വീണ്ടും അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News