മാണി സി കാപ്പൻ പാലയിൽ വേണ്ടത്ര ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് എം എം മണി

മാണി സി കാപ്പൻ പാലയിൽ വേണ്ടത്ര ജനപിന്തുണ ഇല്ലാത്ത നേതാവാണെന്ന് വ്യക്തമാക്കി മന്ത്രി  എംഎം മണി രംഗത്ത്.

ഓരോ തവണ പരാജയപ്പെടുമ്പോഴും മാണി സി കാപ്പൻ സിനിമാക്കാർക്ക് പുറകെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി പി എം നേതാക്കൾ കഷ്ടപ്പെട്ട് ആണ് ജയിപ്പിച്ചതെന്നും കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി മണി പറഞ്ഞു..

പിഎസ്‌സി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും മനുഷ്യത്വപരമായ നിലപാടാണ് എൽ ഡി എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News