‘പാര്‍വ്വതി അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍’ ; അഭിനന്ദനവുമായി ഷമ്മി തിലകന്‍

മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞിട്ടുണ്ട്.

കര്‍ഷകസമരത്തിനോട് പല പ്രമുഖതാരങ്ങളും മൗനം പാലിച്ചപ്പോഴും സമരത്തെ പിന്തുണച്ചുകൊണ്ട് പാര്‍വ്വതി എത്തി. ഇപ്പോഴിതാ പാര്‍വ്വതി സ്വീകരിക്കാറുള്ള നിലപാടുകളെയും അത് ധൈര്യപൂര്‍വ്വം തുറന്ന് പറയുവാനുള്ള നടിയുടെ കഴിവിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..’എന്നാണ് പാര്‍വ്വതിയെ അഭിനന്ദിച്ചുകൊണ്ട് ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചത്.
‘ചോദ്യം :- ആരാണ് പാര്‍വ്വതി..!??? ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!’ എന്ന് കുറിച്ചതിനൊപ്പം പാര്‍വ്വതിയുടെ ഫോട്ടോയും ഷമ്മി പങ്കുവെച്ചു.

കര്‍ഷകസമരത്തെ ശക്തമായി പിന്തുണച്ചുകൊണ്ട് പാര്‍വ്വതി എത്തിയിരുന്നു. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. എല്ലാ രീതിയിലും താന്‍ കര്‍ഷക സമരത്തിനൊപ്പമാണെന്നും ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും ‘എല്ലാ രീതിയിലും താന്‍ കര്‍ഷകരുടെ കൂടെയാണെന്നും അതില്‍ മറ്റൊരു വശമില്ലെന്നും പാര്‍വതി പറഞ്ഞു.

കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ താരങ്ങളെ പാര്‍വ്വതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണെന്നും പാര്‍വതി വിമര്‍ശിച്ചിരുന്നു. താരത്തിന്റെ ഈ ധൈര്യത്തെയും നിലപാടുകള്‍ ശക്തമായി പറയുന്ന കഴിവിനെയുമാണ് ഷമ്മി തിലകന്‍ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here