
കെ-സ്വിഫ്റ്റ് പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയാലേ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനാകൂ.
ഈ മാസം16ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതതല യോഗം ചേരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്രതിപക്ഷ യൂണിയനുകളുടെ എതിര്‍പ്പ് കാരണം സ്വിഫ്റ്റ് കമ്പനി രൂപീകരണം വൈകുകയാണ്.
സ്വതന്ത്ര കമ്പനിക്ക് പകരം സര്‍ക്കാരിന് കീഴില്‍ സൊസൈറ്റി ആക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും പ്രതിപക്ഷ യൂണിയനുകള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിലപാട് ഒന്നുകൂടി വ്യക്തമാക്കിയത്.
അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം 16ന് ചേരുന്ന ഉന്നതതതല യോഗത്തില്‍ ധനമന്ത്രിയും ഗതാഗത മന്ത്രിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. ശമ്പള പരിഷ്‌ക്കരണമാണ് യോഗത്തിലെ പ്രഥാന വിഷയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here