സി എസ് കെയും മുംബൈയെയും പിന്തള്ളി എറ്റവും വിലയെറിയ ടീമായി മാറി സൺറൈസേഴ്സ് ഹൈദരാബാദ്

ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ഐ പി എല്‍ 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് എട്ടു ഫ്രാഞ്ചൈസികളും തങ്ങളോടൊപ്പം കഴിഞ്ഞ സീസണിലുള്ള ചില കളിക്കാരെ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും കുറവ് താരങ്ങളെ പുറത്താക്കിയ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാല്‍ കാര്യമായ സര്‍പ്രൈസുകള്‍ ഒന്നും തന്നെയില്ലാ. വെറും അഞ്ച് താരങ്ങളെയാണ് പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ ടീമിനായി കളിച്ച 22 താരങ്ങളെയും നിലനിര്‍ത്തി ഈ സീസണില്‍ കീരീടം നേടുകയാണ് ലക്ഷ്യം. ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങളും കഴിഞ്ഞ സീസണില്‍ അവസരം ലഭിക്കാതവരാണ്.

ലേലത്തിനായി ഇനി ഹൈദരാബാദിന്റെ പഴ്‌സില്‍ ഇനി ശേഷിക്കുന്നത് വെറും 10.75 കോടി രൂപ മാത്രമാണ്
നിലവില്‍ ടീമിലുള്ള ഓരോ താരത്തിനും നല്‍കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യം കണക്കാകുന്നത്. 75.5 കോടി രൂപയാണ് 22 താരങ്ങള്‍ക്കു വേണ്ടി ഹൈദരാബാദ് ചെലവിടുന്നത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു വേണ്ടിയാണ് ഹൈദരാബാദ് ഏറ്റവുമധികം ശമ്പളം നല്‍കുന്നത്. 12.5 കോടിയാണ് വാര്‍ണറുടെ പ്രതിവര്‍ഷ ശമ്പളം. 11 കോടിയുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് വാര്‍ണര്‍ക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത്. എന്നാല്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യസണിന്റെ ശമ്പളം വെറും മൂന്നു കോടി രൂപ മാത്രമാണ്.

കഴിഞ്ഞ ഐ പി എല്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് പിന്‍മാറേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വരാനിരിക്കുന്ന ഐ പി എല്‍ ലേലത്തില്‍ ഒന്നോ, രണ്ടോ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയും ഒരു വിദേശ ബൗളറെയും ഹൈദരാബാദ് പുതുതായി ടീമിലേക്കു കൊണ്ടു വന്നേക്കും.

സൺറൈസേഴ്സ് ഹൈദരാബാദ് (ശേഷിക്കുന്ന പേഴ്സ്: 10.75 കോടി രൂപ)

ഹൈദരാബാദ് ഐപിഎൽ 2020 സ്ക്വാഡ്:

കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, വിരാട് സിംഗ്, പ്രിയം ഗാർഗ്, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, സിദ്ധാർത്ഥ് കൗൽ, ബില്ലി സ്റ്റാൻലേക്ക്, ടി നടരാജൻ, അഭിഷേക് ശർമ, ഷഹബാസ് നദീം, ജെയ്സൺ ഹോൾഡർ, ഫാബിയൻ അലൻ, വിജയ് ശങ്കർ, മുഹമ്മദ് നബി, റാഷിദ് ഖാൻ, സഞ്ജയ് യാദവ്, ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി, ബവനക സന്ദീപ്, ബേസിൽ തമ്പി

നിലനിർത്തിയ താരങ്ങളും സാധ്യതയുള്ള ആർടിഎം ചോയിസുകളും:

ക്യാപ്റ്റൻ ഡേവിഡ് വാർണർ, ടി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മാരകമായ ബാറ്റ്സ്മാൻമാരിൽ ഒരാളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കഴിഞ്ഞ 6 സീസണുകളിൽ ഓരോന്നിലും കുറഞ്ഞത് 500 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും മുൻഗണനയുള്ള താരമാണ്.

കാലങ്ങളായി ഹൈദരാബാദ് ഏറ്റവും സ്ഥിരതയാർന്ന ബൗൾളിംഗ് യൂണിറ്റാണ്, ക്രെഡിറ്റ് പ്രധാനമായും അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ മിക്കവാണ്. 2017ൽ SRH- ൽ ചേർന്നതിനുശേഷം 6.25 എന്ന മികച്ച ഇക്കണോമിക് റേറ്റിൽ 71 വിക്കറ്റുകൾ നേടി. വാർണർ തന്റെ കരിയർ പൂർത്തിയാക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ട കാര്യമില്ല.

ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ടീമിന്റെ താര മൂല്യം പൂർത്തിയാക്കും. വില്യംസൺ, കാലങ്ങളായി, ഏറ്റവും വിശ്വസനീയമായ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. മൂന്നാം നമ്പറിൽ അദ്ദേഹത്തിന്റെ നിരന്തരമായ സാന്നിധ്യം ഹൈദരാബാദിന് ഒരു അനുഗ്രഹമാണ്, പ്രത്യേകിച്ച് ക്യാപ്റ്റൻ വാർണറുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കുന്നു, വർണറുടെ അഭാവത്തിൽ ഹൈദരാബാദ് നായകനായി വില്യംസൺ തിളങ്ങിയിട്ടുണ്ട്.

ഇതര ആർടിഎം സാധ്യതകൾ :
ബില്ലി സ്റ്റാൻലേക്ക്

നിലനിർത്തിയ മറ്റ് താരങ്ങൾ:
ഡേവിഡ് വാർണർ, റാഷിദ് ഖാൻ, കെയ്ൻ വില്യംസൺ, ടി നടരാജൻ, ജേസൺ ഹോൾഡർ, ജോണി ബെയർസ്റ്റോ, ഭുവനേശ്വർ കുമാർ, വൃദ്ധിമാൻ സാഹ, പ്രിയം ഗാർഗ്, മനീഷ് പാണ്ഡെ, വിരാട് സിംഗ്, അബ്ദുൾ സമദ്, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, ഷഹബാസ് നദീം, വിജയ് ശങ്കർ, മുഹമ്മദ് നബി, അഭിഷേക് ശർമ, സിദ്ധാർത്ഥ് കൗൽ, മിച്ചൽ മാർഷ്, ശ്രീവത്സ് ഗോസ്വാമി, ബേസില്‍ തമ്പി, െജയ്സണ്‍ ഹോള്‍ഡര്‍.

പുറത്താക്കിയ താരങ്ങൾ:
ബില്ലി സ്റ്റാൻലേക്ക്, ഫാബിയൻ അലൻ, സഞ്ജയ് യാദവ്, ബവനക സന്ദീപ്, യാര പൃഥ്വി രാജ്

9 Attachments

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News