ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ് പാണക്കാട് എത്തി; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍

പാലാരിവട്ടം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പാണക്കാട് മുസ്ലീം ലീഗ് നേതാക്കളെ സന്ദര്‍ശിച്ചു. ജാമ്യ വ്യവസ്ഥയില്‍ കോടതി നല്‍കിയ ഇളവ് മറയാക്കിയായിരുന്നു രാഷ്ട്രീയ സന്ദര്‍ശനം.

മമ്പുറം പള്ളി മാത്രം സന്ദര്‍ശിക്കുന്നതിന് നല്‍കിയ അനുമതിയുടെ മറവില്‍ ലീഗ് നേതാക്കളുടെ വീടും സന്ദര്‍ശിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചുണ്ടാക്കാട്ടി കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില്‍ വിചാരണ കോടതി അദ്ദേഹത്തിന് ഇളവ് നല്‍കിയിരുന്നു.

മമ്പുറം മഖാം സന്ദര്‍ശിക്കാന്‍ മാത്രമായിരുന്നു കോടതി ഇളവ് നല്‍കിയത്. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here