കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. 11 കോടി രൂപയാണ് ലാബ് നിര്‍മ്മാണത്തിനായി ഇതുവരെ ചെലവഴിച്ചത്.
നിലവില്‍ എന്‍.എച്ച്.എം. മുഖേന കാര്‍ഡിയോളജിസ്റ്റിനെ ലാബില്‍ നിയമിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സേവനം കൂടി ഇവിടേക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പായി കോഴിക്കോട് ജനറല്‍ ആശുപതിയിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം മാറുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here