മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്; എല്‍ഡിഎഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണ്: ഒ രാജഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.

എല്‍ഡിഎഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണെന്നും ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിക്കാനും ആര്‍ട്ടിക്കുലേറ്റ് ചെയ്യാനും മിടുക്കനാണെന്നും ഒ രാജഗോപാല് പറഞ്ഞു.

മുന്‍പ് കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമല തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ് പറഞ്ഞിരുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

മതവും വിശ്വാസവുമല്ല, മറിച്ച് വികസനം മാത്രമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

എക്കാലവും കോണ്‍ഗ്രസിനോട് അടുത്ത് നിന്ന സംഘടനയാണ് എന്‍.എസ്.എസ്. എന്നാല്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ പത്ത് പത്തില്‍ ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്ര ശേഖരനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News