ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ കോളയാടിനും സ്വന്തം, മിനി സ്റ്റേഡിയം ഒരുങ്ങുന്നു ; ഇ.പി. ജയരാജന്‍

ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഇനി കോളയാടിനും സ്വന്തമാകുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് പ്രദേശത്ത് കിഫ്ബിയുടെ സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്. 4.88 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം കായിക മന്ത്രി ശ്രീ. ഇ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു.

മേപ്പിള്‍വുഡ് ഫ്ളോറിങ്ങോട് കൂടിയ മള്‍ട്ടി പര്‍പ്പസ് പ്ലേ ഏരിയ സ്റ്റേഡിയത്തില്‍ തയ്യാറാക്കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 38 * 24 വിസ്തീര്‍ണത്തിലുള്ള പ്ലേ ഏരിയ കൂടാതെ ജെന്റ്സ്- ലേഡീസ് ടോയ്ലറ്റ്, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കും. നവംബര്‍മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കായിക മന്ത്രി പറഞ്ഞു.

ഇ പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ കോളയാടിനും സ്വന്തമാകുന്നു. കണ്ണൂര്‍ ജില്ലയിലെ കോളയാട് കിഫ്ബി സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്. 4.88 കോടി രൂപയുടേതാണ് പദ്ധതി. മേപ്പിള്‍വുഡ് ഫ്ളോറിങ്ങോട് കൂടിയ മള്‍ട്ടി പര്‍പ്പസ് പ്ലേ ഏരിയ സ്റ്റേഡിയത്തില്‍ തയ്യാറാക്കും. 38 * 24 വിസ്തീര്‍ണത്തിലുള്ള പ്ലേ ഏരിയ കൂടാതെ ജെന്റ്സ്- ലേഡീസ് ടോയ്ലറ്റ്, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. നവംബര്‍മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തെ കായിക താരങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പുതിയ കായിക അനുഭവമാകും മിനി സ്റ്റേഡിയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News