ചെന്നിലോടില്‍ ഈ അഞ്ചു വര്‍ഷക്കാലം നടപ്പിലാക്കിയത് നിരവധി വികസന പദ്ധതികള്‍: കടകംപള്ളി സുരേന്ദ്രന്‍

2016 തെരഞ്ഞെടുപ്പില്‍ എന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടത്തിയ ചെന്നിലോടില്‍ ഈ അഞ്ചു വര്‍ഷക്കാലം ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പിലാക്കാനായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓരോ പദ്ധതിയും നാടിന്റെയാകെ ഉത്സവമായാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്. 2016 തെരഞ്ഞെടുപ്പില്‍ എന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടത്തിയ ചെന്നിലോടില്‍ ഈ അഞ്ചു വര്‍ഷക്കാലം ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പിലാക്കാനായി.

ഇക്കൂട്ടത്തില്‍ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായിരുന്നു ചെന്നിലോട് പുതിയൊരു ലൈബ്രറി മന്ദിരം നിര്‍മ്മിച്ചത്. കോവിഡ് ബാധിതനായതിനെ തുടര്‍ന്നു പങ്കെടുക്കാന്‍ സാധിക്കാതെ പോയ പരിപാടികളില്‍ ഒന്നായിരുന്നു ഇന്നലെ നടന്ന ഈ ലൈബ്രറി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ്.

ലൈബ്രറി കൂടാതെ ഒരു മിനി ഹാള്‍ കൂടി അടങ്ങിയ കെട്ടിട സമുച്ചയം എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ചെന്നിലോടുവാസികള്‍ നാടിന്റെ ഉത്സവമായി ഏറ്റെടുത്ത ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെങ്കിലും പ്രദേശത്ത് സര്‍വ്വതലസ്പര്‍ശിയായ വികസനം കൊണ്ട് വരാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്.

ലൈബ്രറിക്ക് പുറമെ അംബേദ്കര്‍ ഗ്രാമം പദ്ധതി വഴി ഒരു കോടി രൂപ ചെലവഴിച്ച് ചെന്നിലോട് കോളനി നവീകരണം, പട്ടികജാതി – പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ 3.28 കോടി രൂപ ഫണ്ട് ഉപയോഗിച്ച് ചെന്നിലോട് ഐടിഐയ്ക്ക് പുതിയ കെട്ടിട സമുച്ചയം, എംഎല്‍എ ഫണ്ടില്‍ നിന്നും ചെന്നിലോട് ജംഗ്ഷനില്‍ ഒരു ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ പൂര്‍ത്തീകരിച്ചതിന് പുറമെ 5 കോടി രൂപ ചിലവില്‍ ചെന്നിലോട് – നെല്ലിക്കുഴി പാലത്തിന്റെ നിര്‍മ്മാണവും ചെന്നിലോട് പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News