തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ട; ഉറച്ച തീരുമാനവുമായി സിപിഐ

സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനം അനുസരിച്ച് തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സിപിഎയുടെ ഈ തീരുമാനം അനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക. നിലവില്‍ 17 എംഎല്‍എമാരാണ് സിപിഐക്കുള്ളത്. മാനദണ്ഡപ്രകാരം ഇവരില്‍ 11 പേര്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ കഴിയുക.

വി എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ക്ക് സീറ്റുണ്ടാവില്ല. എംഎല്‍എമാരില്‍ ഇ എസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്‍, സി ദിവാകരന്‍ എന്നിവരും ഇക്കുറി മത്സരരംഗത്തുണ്ടായേക്കില്ല.

മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം. ഇപ്പോള്‍ തുടര്‍ച്ചയായി വിജയിക്കുന്നവര്‍ക്കും മുന്‍കാലങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി മൂന്ന് തവണ വിജയിച്ചവര്‍ക്കും തീരുമാനം ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News