ആ സർപ്രൈസ് വെളിപ്പെടുത്തി മേഘ്ന രാജ്; ഏറ്റെടുത്ത് ആരാധകർ; അടുത്ത സർപ്രൈസിനായി ഫെബ്രുവരി 14 വരെ കാത്തിരിക്കൂ എന്ന് താരം

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് വെളിപ്പെടുത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. കഴിഞ്ഞ ദിവസമാണ് ‘ഫെബ്രുവരി 12ന് ഒരു ആവേശകരമായ വാർത്ത വരാനുണ്ട്’ എന്ന് നസ്രിയ നസീമും മേഘ്ന രാജും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇതോടെ ചിരിഞ്ജീവി സര്ജയുടെയും മേഘ്നയുടെയും ആരാധകരും സുഹൃത്തുക്കളും ഏറെ ആകാംക്ഷയിലായിരുന്നു. ഇപ്പോഴിതാ ആ സർപ്രൈസ് എന്തായിരുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ച് വ്യക്തമാക്കിയിരിക്കുകയാണ് മേഘ്ന.

ചിരഞ്ജീവി സർജയുടെയും മേഘ്നയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളോട് കൂടിയ ഒരു വിഡിയോയാണ് താരം പങ്കുവച്ചത്. ഇതുവരുടെയും ചിത്രങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയിൽ ഒരിടത്ത് ചിരഞ്ജീവി സർജയുടെ പേര് മാറി ജൂനിയർ ചീരുവെന്നും എഴുതി കാണിക്കുന്നു.

വീഡിയോയുടെ അവസാനം മകനെ ഉയർത്തിപ്പിടിച്ചിരിക്കുന്ന മേഘ്നയുടെ ഫോട്ടോയാണ് കാണാനാകുക. ബാക്ഗ്രൗണ്ടിൽ കുഞ്ഞിന്റെ ശബ്ദവും കേൾക്കാം. ഇപ്പോള്‍ നിങ്ങള്‍ അവന്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാന്‍ ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.

ഒരു സർപ്രൈസ് എന്താണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു സർപ്രൈസിനെക്കുറിച്ചുള്ള സൂചനകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഫെബ്രുവരി 14 ന് മറ്റൊരു സർപ്രൈസുമായി താരമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്.

2020 ജൂൺ ഏഴിന് മേഘ്നയുടെ ഭർത്താവ് നടന് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം സിനിമാലോകത്തെ ഒന്നാകെ ഞെട്ടലിലാക്കിയിരുന്നു. ചിരഞ്ജീവിയുടെ മരണസമയത്ത് 4 മാസത്തോളം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.
ഇവരുടെ ആദ്യത്തെ കൺമണിയായി മകന്‍ ജനിച്ചപ്പോള് കുടുംബത്തോടൊപ്പം ഇരുവരുടെയും ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel