
ഭൂരഹിത ഭവനരഹിതർക്ക് ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിക്കാൻ അവസരം.
ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ വിട്ടുപോയ ഭവനരഹിതരായ അർഹരായ ഗുണഭോക്താക്കൾക്കാണ് അവസരം ലഭിക്കുന്നത്. ഫെബ്രുവരി 20 വരെയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയിരിക്കുന്നത്.
സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here