പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം തരംഗമാകുന്നു ; അപ്രതീക്ഷിതമായെത്തി വിനീത് ശ്രീനിവാസന്‍

പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം ‘തു ഹി ഹെ മേരി സിംദഗി’ തരംഗമാകുന്നു. ടി സീരീസിന് വേണ്ടി സംവിധായകന്‍ ഒമര്‍ലുലു നിര്‍മ്മിച്ച ആല്‍ബം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് ഗാനങ്ങളുടെ അതേ തനിമയോടെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നതും.

ഒന്ന് കണ്ണടച്ചിരുന്നാല്‍ ‘തു ഹി ഹെ മേരി സിംദഗി’ ഗാനം തീര്‍ക്കുന്ന പ്രത്യേക അനുഭൂതി ആസ്വദിക്കാനാകും. നിഖില്‍ ഡിസൂസയും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹിന്ദിയില്‍ രചന നിര്‍വ്വഹിച്ച ഗാനത്തിനിടെ മലയാളം വരികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഈ മലയാളം വരികളാണ് മലയാളികളുടെ റൊമാന്റിക് ഗായകനായ വിനീത് ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്നത്.

ജുബയിര്‍ മുഹമ്മദാണ് ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഹിന്ദിയിലുള്ള വരികളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഷേക് ടാലന്‍റും മലയാളത്തിലെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ബി കെ ഹരിനാരായനുമാണ്.

പുതുമുഖങ്ങളായ അജ്മല്‍ ഖാനും ജുമാന ഖാനുമാണ് ആല്‍ബത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മറ്റ് പുതുമുഖ താരങ്ങളും പാട്ടില്‍ എത്തുന്നുണ്ട്. പാട്ടിന്റെ ആശയവും നിര്‍മ്മാണവും ഒമര്‍ലുലുവാണ് നിര്‍വ്വഹിച്ചത്. ദുബായിലാണ് ആല്‍ബത്തിന്റെ ചിത്രീകരണം നടന്നത്.

ഹാപ്പി വെഡ്ഡിങ്ങ്‌സ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്കതുടങ്ങി മലയാളത്തില്‍ തരംഗമായ ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഒമര്‍ലുലുവീണ്. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍സ്റ്റാര്‍ ആണ് ഒമറിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡ്‌ലോര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News