
കോഴിക്കോട് ഗവ.ബീച്ച് ആശുപത്രിയിലെയും, ഗവ.മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. ബീച്ച് ആശുപത്രിയില്‍ നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും കാത്ത് ലാബും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം നമ്മുടെ കോഴിക്കോട് ജനറല്‍ ആശുപത്രിയുടെ (ബീച്ച്) വികസനത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടന്നിരിക്കുകയാണ്.
നിലവിലുണ്ടായിരുന്ന ഒ.പി.കള്‍ക്ക് പുറമെ ട്രാന്‍സ്ജെന്‍ഡേഴ്സിനായി കേരളത്തില്‍ ആദ്യമായി ഒ.പി, ലഹരി മുക്ത ചികിത്സയ്ക്കായി വിമുക്തി, പള്‍മനോളജി, ന്യൂറോളജി, കാര്‍ഡിയോളജി, ഓങ്കോളജി, സൈക്യാട്രി, ഡേ കെയര്‍ കീമോതെറാപ്പി തുടങ്ങി നിരവധിയായ നൂതന ചികിത്സക്കുള്ള ഒ.പികള്‍ നിലവില്‍ വന്നിരിക്കുന്നു.
എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് 1.48 കോടി രൂപ ചെലവില്‍ നവീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് ഉദ്ഘാടനം ചെയ്തുവെന്ന് മന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here