
സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
രമേശ് ചെന്നിത്തല നയിക്കുന്ന ജാഥക്കുള്ള സ്വീകരണ പരിപാടിക്കായി കോൺഗ്രസ്സിന്‍റെ പതാക കെട്ടാൻ ചുമതലപ്പെടുത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയെ. ഭായി കോൺഗ്രസിന്‍റെ കൊടി കെട്ടിയത് സി പി ഐ (എം)ന്‍റെ കൊടിമരത്തിൽ.
വൈറല്‍ വീഡിയോ കാണാം
സംഭവം കണ്ടു നിന്ന സി പി ഐ (എം) പ്രവർത്തകർ തന്നെയാണ് പറ്റിയ അബദ്ധം ഇതര സംസ്ഥാന തൊഴിലാളിയെ പറഞ്ഞ് മനസ്സിലാക്കിയത്. കോതമംഗലത്ത് സി പി ഐ എം ഓഫീസിന് മുന്നിലാണ് രസകരമായ ഈ കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here