കേരള പൊലീസിന്റെ ‘നിര്‍ഭയം’ മൊബൈല്‍ ആപ്പിന് വന്‍ സ്വീകാര്യത

സ്ത്രീ സുരക്ഷയ്ക്കായി കേരള പോലീസ് തയാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പ് ശ്രദ്ധ നേടുന്നു. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. ഉപയോഗിക്കുന്ന ആള്‍ ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ 5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഫോണ്‍ ലൊക്കേഷന്‍ ഉടന്‍ തൊട്ടടുത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് സ്റ്റേഷനിലോ ലഭിക്കും. ഫലത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തും.

ഇന്റെര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പൊലീസുമായി പങ്കു വയ്ക്കാമെന്നതാണ് എടുത്ത് പറയേണ്ടത്. മാത്രമല്ല അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനും കഴിയും. ഒറ്റ ക്ലിക്കിലൂടെ അക്രമിയുടെ ഫോട്ടോ, വീഡിയോ എന്നിവ എടുത്തയക്കാനുള്ള ക്രമീകരണമാണ് ആപ്പിലുള്ളത്.

അഥവാ ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം ക്യാന്‍സല്‍ ചെയ്യാനാകില്ല. തല്‍സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസിന് തെളിവായി സ്വീകരിക്കാനാകുകയും ചെയ്യും.

ഓരോ ജില്ലയ്ക്കും ഓരോ കണ്‍ട്രോള്‍ റൂമുകളാണ് ഉള്ളത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒരാള്‍ക്ക് ഏതു ജില്ലയില്‍ നിന്നുകൊണ്ടു സഹായം അഭ്യര്‍ഥിക്കാം. അതാത് ജില്ലയുടെ കണ്‍ട്രോള്‍ റൂമിലേക്കാകും സന്ദേശം എത്തുന്ന വിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലാവിജയനും ചേര്‍ന്ന് പുറത്തിറക്കിയ ആപ്പ് പതിനായിരത്തിലധികം പേരാണ് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്‌. നിരവധിയാളുകളാണ് നിര്‍ഭയം മൊബൈല്‍ ആപ്പിന് പിന്തുണയുമായി രംഗത്തെത്തുന്നത്.

നിർഭയം ആപ്
ആപത്ഘട്ടങ്ങളിൽ സ്ത്രീസുരക്ഷ വിരൽത്തുമ്പിൽ

സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയതാണ് നിര്‍ഭയം മൊബൈല്‍…

Posted by Sincy Anil on Friday, 12 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here