കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കവി കവി കെ സച്ചിദാനന്ദന്

2020 ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. ഡോ ദേശമംഗലം രാമകൃഷ്ണന്‍ ചെയര്‍മാനായ കമ്മറ്റിയാണ് ഐക്യകണ്‌ഠേന പുരസ്കാരത്തിനായി കവി കെ സച്ചിദാനന്ദനെ നിര്‍ദ്ദേശിച്ചത്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാകും പുരസ്കാരം സമ്മാനിക്കുക.

ജനാധിപത്യത്തിനും, മതസസൗഹാര്‍ദ്ദത്തിനും, മാനവികതയ്ക്കും ഭീഷണിയുയരുന്ന ഘട്ടങ്ങളിലെല്ലാം സര്‍ഗ്ഗാത്മകമായും അല്ലാതെയും പ്രതിഷേധ ശബ്ദമുയര്‍ത്തിയ പ്രതിഭയാണ് കവി കെ സച്ചിദാനന്ദന്‍. നിശബ്ദമാകാന്‍ പറയുമ്പോള്‍ സംഭാഷണത്തിനു ശ്രമിക്കുന്ന, അധികാരകേന്ദ്രങ്ങള്‍ പലതും മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പീഡന കാലത്തിന്റെ സാക്ഷ്യങ്ങളുമായി എത്തുന്ന, മറവിയുടെ കാലത്ത് മറന്നുവെച്ച വസ്തുക്കള്‍ അന്വേഷിക്കുന്ന, ഇരുട്ട് പരക്കാന്‍ തുടങ്ങുന്നു എന്നു തോന്നിയാല്‍ സൂര്യന്‍മാരെ ഉദിപ്പിക്കുന്ന മലയാളത്തിന്റെ കവി പ്രതിഭയ്ക്ക് ഈ വര്‍ഷത്തെ ഒ.എന്‍.വി. പുരസ്‌കാരം നല്‍കണമെന്ന ഡോ.സി. ആര്‍.പ്രസാദ്, ഡോ.എസ്.നസീബ്, ഡോ.എസ്.ഷിഫ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റിയുടെ ശുപാര്‍ശ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍പിള്ള അംഗീകരിക്കുകയായിരുന്നു.

കവിത, വിവര്‍ത്തനം, നാടകം, പഠനങ്ങള്‍, എന്നിവയിലൂടെ മാനവികതയുടെ പക്ഷത്ത് അടിയുറച്ചു നില്‍ക്കുന്ന സച്ചിദാനന്ദന്‍ മലയാള ഭാഷയുടേയും മലയാളിയുടേയും ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here