വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ എണ്ണം 15 ആയി

തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.

അപകടത്തില്‍ 24 ലധികം പേര്‍ക്ക് പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്ക്‌സ് ഫാക്ടറിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തീപ്പിടിത്തമുണ്ടായത്. സാത്തൂര്‍, ശിവകാശി, വെമ്ബകോട്ടൈ തുടങ്ങി 10 സ്ഥലങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ആദ്യഘട്ടത്തിലെ തുടര്‍സ്‌ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ വെെകാനിടയാക്കി. സ്ഫോടനത്തില്‍ നാലുകെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here