വിചാരണയ്ക്കിടെ ജഡ്ജിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണക്കേസ് പ്രതി; നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ സംഭവിച്ചത്..

വാലന്റൈൻസ് ഡേയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിചാരണയ്ക്കിടെ പ്രണയാഭ്യര്‍ത്ഥന നടത്തിയ മോഷണക്കേസ് പ്രതിയെ പാഠം പഠിപ്പിച്ച വനിതാ ജഡ്ജിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നിന്നുമുള്ള വീഡിയോയാണ് വെെറലാകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളെ ബ്രോവാര്‍ജ് കൗണ്ടി കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മോഷണശ്രമം ആരോപിച്ചാണ് ഡിമിത്രിയസ് ലെവിസ് എന്നായാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാളെ വിചാരണയ്ക്കായി ബ്രോവാര്‍ജ് കൗണ്ടി കോടതിയില്‍ എത്തിക്കുകയായിരുന്നു. സൂം വഴി നടത്തിയ വിചാരണയില്‍ തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജ്.

വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിക്കുന്നതിനിടെയാണ് വനിതാ ജഡ്ജിയോട് ലെവിസ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

“ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ” എന്നാണ് ലെവിസ് സൂം കോളിലൂടെ പറഞ്ഞത്.

എന്നാല്‍ ചെറുതായി ഒന്ന് പുഞ്ചിരിച്ച ശേഷം വനിതാ ജഡ്ജി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയം. “മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല” എന്നായിരുന്നു തബിതയുടെ മറുപടി. കൂടാതെ ലെവിസിനോട് പിഴയായി 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാനും കോടതി വിധിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News