
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത്. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായാണിപ്പോള്‍.
ഇപ്പോള്‍ ജനത്തെ ദുരിതത്തിന്റെ പടുകുഴിയിലേക്കിട്ടുകൊണ്ട് ഉയരുന്ന പെട്രോള്‍ ഡീസല്‍ വിലയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. ‘യോഗ ശീലമാക്കൂ പെട്രോള്‍ വില ലിറ്ററിന് 30 രൂപ ലാഭിക്കൂ’ എന്ന തലക്കെട്ടോടെ ഒരു സന്യാസി പെട്രോള്‍ വില പ്രദര്‍ശിപ്പിച്ച ബോര്‍ഡിനു മുന്നില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചാണ് സന്ദീപാനന്ദഗിരി കേന്ദ്ര സര്‍ക്കരിനെ ട്രോളുമായി എത്തിയത്.
പെട്രോള്‍ വില 90 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡിനു മുന്നില്‍ തലകീഴായി നിന്നു ചെയ്യുന്ന യോഗാരീതിയായ ശിര്‍ഷാസനം ചെയ്യുമ്പോള്‍ 90 എന്നുള്ളത് തല കീഴായ് 60 എന്ന് കാണാനാകുമെന്നും അങ്ങനെ 30 രൂപ ലാഭിക്കാമെന്നുമാണ് ട്രോളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ശീര്‍ഷാനത്തില്‍ നിന്നാല്‍ 90 എന്നത് 60 ആകും. പെട്രോള്‍ വില വര്‍ധനയിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എത്രത്തോളമാണെന്നതിന്റെ യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പികുക കൂടിയാണ് സ്വാമി സന്ദീപാനന്ദഗിരി.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍ വില രാജ്യത്ത് വര്‍ധിപ്പിക്കുന്നത്. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ ഇപ്പോള്‍ പെട്രോളിന് 90 രൂപ 9 പൈസയുമാണ്. പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി ഉയര്‍ന്നു.
കൊവിഡ് പ്രതിസന്ധിക്കിടെ അടിക്കടിയുള്ള ഇന്ധന വില അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെ വിലവര്‍ധനവിലേക്ക് നയിക്കും ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here