മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്

മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്. എന്‍സിപിയിലെ ബഹുഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

മാണി സി കാപ്പന്‍രെ എടുത്തു ചാട്ടം ആത്മഹത്യാപരമാണെന്നും എന്‍സിപി പ്രവര്‍ത്തകരെ കാപ്പന്‍ കബളിപ്പിച്ചുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ വ്യക്തമാക്കി.

ദേശീയ നേതൃത്വത്തേയും തള്ളിയുള്ള മാണി സി കാപ്പന്‍രെ യുഡിഎഫ് പ്രവേശം വഞ്ചനയും ആത്മാഹത്യപരവുമാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‍രെ ഫലമെടുത്താല്‍ പാലാ നിയോജക മണ്ഡലത്തില്‍ 9880 വോട്ടിന് എല്‍ഡിഎഫ് മുന്നിലാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം കാപ്പന്റെ വിജയമാണെന്ന തെറ്റിദ്ധാരണയാമ് കാപ്പനുള്ളത്. എല്‍ഡിഎഫ് ജി്ല്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരുപാട് കഷ്ടപ്പെട്ടാണ് മാണി സി കാപ്പനെ എംഎല്‍എ സ്ഥാനത്ത് എത്തിച്ചതും മണ്ഡലത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നും സിപിഐഎം വ്യക്തമാക്കുന്നു.

അതേസമയം കാപ്പന്‍ യുഡിഎഫില്‍ ചേര്‍ന്ന് പാലായില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തോട് വലിയ അമര്‍ഷമാണ് ജില്ലയിലെ എന്‍സിപിക്കുള്ളത്. എന്‍സിപിയുടെ 9 ബ്ലോക്ക് കമ്മറ്റിയില്‍ 8 എണ്ണവും ഇടതിനൊപ്പം ഉറച്ചു നില്‍ക്കുകയാണ്.

ജില്ലയിലെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കാണക്കാരി അരവിന്ദാക്ഷനും മുന്‍ ജില്ലാ അധ്യക്ഷനും കൂടിയായ ടിവി ബേബിയും സാബു മുരിക്കവേലിയും പികെ ആനന്ദക്കുട്ടനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മറ്റ് 27 പേരും ഇടതില്‍ തന്നെ നില്‍ക്കുമെന്ന് ്പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവില്‍ അടുത്തിടെ മാണി സി കാപ്പന്റെ ഇടപെടലില്‍ എ്ന്‍സിപി ജില്ലാ അധ്യക്ഷനായ സാജു ഫിലിപ്പും പാലാ ബ്ലോക്ക് പ്രസിഡന്റും മാത്രമാണ് കാപ്പനൊപ്പമുള്ളത്. അണികളുടേയും നേതാക്കളുടേയും പിന്തുണ നഷ്ടപ്പെട്ട കാപ്പന് പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടിവരുന്ന ഗതികേടിലേക്ക് ജില്ലിലെ യുഡിഎഫ് സംവിധാനം അധപതിച്ചു കഴിഞ്ഞെന്ന് വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News