വയനാട്ടില്‍ 255 കോടി രൂപയുടെ റോഡുനിര്‍മ്മാണത്തിന് അനുമതി, 114 കോടിയുടെ മലയോര ഹൈവേ ; വയനാട്ടില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി 255 കോടി രൂപയുടെ റോഡുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 286 കോടി രൂപയുടെ റോഡുകളാണ് ഇപ്പോള്‍ വയനാട് ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ളത്.

പ്രതിവര്‍ഷം 100 കോടി രൂപയെങ്കിലും വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വിനിയോഗിക്കുമെന്നും കിഫ്ബിയി നിന്ന് 780 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ജില്ലയില്‍ നടക്കുന്നതെന്നും അവയില്‍ ഏറ്റവും വലുത് 114 കോടി രൂപയുടെ മലയോര ഹൈവേയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഏതാണ്ട് 1000 കോടി രൂപ ചെലവു വരുന്ന വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം നടന്നുവരികയാണ്. നിര്‍മ്മാണം 2021-22ല്‍ ആരംഭിക്കും. വയനാട് ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാല്‍ അതിന്റെ ചെലവിന്റെ ഒരു ഭാഗം കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബിയുടെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 2000 കോടിയുടെ നിക്ഷേപമാണ് ജില്ലയില്‍ ഉണ്ടാവുക. തലശ്ശേരി -നിലമ്പൂര്‍ റെയില്‍, നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്പാത എന്നിവയുടെ നിര്‍മ്മാണം കേന്ദ്രാനുമതി വാങ്ങി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News