ഞാന്‍ ചിലരുടെ വീട്ടില്‍ പോകുന്നതുതന്നെ ബീഫടിക്കാന്‍; സുരേഷ് ഗോപിയുടെ ബീഫ് പ്രേമത്തിനു പിന്നാലെ ഗോപാലകൃഷ്ണന്റെ ബീഫ് ക‍ഴിക്കല്‍ വൈറല്‍

ബീഫ് നിരോധനത്തിനെതിരെ ശക്തമായി പ്രസംഗിച്ച ബിജെപി നേതാക്കളുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് പല സന്ദര്‍ഭങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്.

കേരളത്തിലെ ബിജെപി വക്താവായ ബി ഗോപാലകൃഷ്ണനാണ് ഒരു സ്വകാര്യ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ ക്രിസ്ത്യന്‍ മുസ്ലീം സുഹൃത്തുക്കളുടെ വീട്ടില്‍ പോകുന്നത് തന്നെ മാംസവും ബീഫും മത്സ്യവുമൊക്കെ കഴിക്കാനാണെന്ന് തുറന്നു സമ്മതിച്ചത്.

ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ് ഇതോടെ വീണ്ടും പുറത്തായിരിക്കുകയാണ്. കേരളത്തില്‍ ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിലെ പ്രമുഖനായിരുന്നു ബി ഗോപാലകൃഷ്ണന്‍.

മറ്റു മത വിഭാഗത്തിലുള്ള കൂട്ടുകാരുടെ വീട്ടില്‍ പോകുന്നതുതന്നെ മാംസം കഴിക്കാനാണെന്നും എന്നാല്‍ അവര്‍ പലരും തനിക്ക് വിളമ്പുക വെജിറ്റേറിയന്‍ വിഭവങ്ങളുമായിരിക്കും എന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

തുടര്‍ന്ന് താന്‍ അവരോട് ചോദിച്ചി വാങ്ങി ബീഫ് കഴിക്കാറുണ്ടെന്നും ഗോപാലകൃഷ്ണന്‍ തുറന്നു സമ്മതിക്കുന്നു. നേരത്തെ ബീഫ് കഴിക്കുന്നതിനെ കുറിച്ചുള്ള നടന്‍ സുരേഷ്‌ഗോപിയുടെ ഇരട്ടത്താപ്പും പുറത്തു വന്നിരുന്നു.

ഞങ്ങളാരും ബീഫ് കഴിക്കാറില്ല, അത് വീട്ടില്‍ കയറ്റാറും ഇല്ലെന്ന് ഒരിക്കല്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ മുമ്പ് ദുബായിലെ ഒരു എഫ്എം റേഡിയോയിലെ ടോക് ഷോയില്‍ പങ്കെടുക്കവേ താന്‍ ബീഫ് കഴിച്ച കാര്യം സുരേഷ് ഗോപി തന്നെ പറയുന്നുണ്ട്.

സുരേഷ് ഗോപി നുണപറഞ്ഞാലും എഫ്എം റേഡിയോയിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സത്യമാകാതിരിക്കില്ലല്ലോ എന്നാണ് സോഷ്യല്‍മീഡിയ ഉന്നയിക്കുന്ന ചോദ്യം.

ഒരു പരിപാടിക്ക് വേണ്ടി സൂറിക്കില്‍ പോയപ്പോള്‍ ബീഫ് കഴിച്ച കാര്യമാണ് സുരേഷ് ഗോപി പറഞ്ഞത്. അവിടെ ബീഫും പോര്‍ക്കും മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. ബീഫും പോര്‍ക്കും അല്ലെങ്കില്‍ പിന്നെ ചില ഇലകളൊക്കെയേ അവിടെ കിട്ടൂ. അത് മാത്രം കഴിച്ചാല്‍ തന്റെ നാവിലെ രസമുകുളങ്ങള്‍ മുഖത്തടിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ, ഓരോ വ്യക്തിയിലും ചാണകമുണ്ട് എന്ന് പ്രഖ്യാപിച്ച നടനും ബിജെപി വക്തമാവുമായ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും തന്റെ ബീഫ് പ്രേമം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഒരു ഷൂട്ടിങ്ങിനിടയില്‍ ബീഫ് കഴിച്ചപ്പോള്‍ തന്റെ അമ്മയെ ഓര്‍മ വന്നെന്നും അമ്മക്ക് കൂടി ഈ ബീഫ് കറി നല്‍കാമായിരുന്നെന്നും അഹാന പറഞ്ഞിരുന്നു. അഹാനയുടെ ഈ പ്രസ്താവന സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചിലര്‍ അത് വിവാദമാക്കുകയും ചിലര്‍ അടതിനെ ട്രോളാക്കുകയും ചെയ്തിരുന്നു.

നല്ല ഭക്ഷണം കാണുമ്പോഴെല്ലാം അമ്മ എന്നെ കുറിച്ചും, അതേപോലെ തന്നെ നല്ല ഭക്ഷണം കാണുമ്പോഴെല്ലാം ഞാന്‍ അമ്മയെ കുറിച്ചും ഓര്‍ക്കാറുണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കാരണം ഈ ഭക്ഷണം എനിക്ക് അമ്മക്ക് കൂടി നല്‍കാമായിരുന്നുവെന്നും ഇത് അമ്മക്ക് ഒരുപാട് ഇഷ്ടമാകുമായിരുന്നു…. ഇങ്ങനെയായിരുന്നു അഹാനയുടെ വാക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News