വയനാട് തലപ്പുഴയിൽ ആയുധധാരികളായ മവോയിസ്റ്റുകളെത്തിയതായി വിവരം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണകെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോ സംഘമെത്തിയതായി നാട്ടുകാർ പറഞ്ഞു. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.
പ്രദേശവാസിയായ തുപ്പാടൻ സിദ്ദിഖിന്റെ വീടിന്റെ ഭിത്തിയിൽ പോസ്റ്ററുകൾ പതിക്കുകയും, സിദ്ദിഖിന്റെ മകന്റേയും, കൂട്ടുകാരന്റേയും കൈവശം ലഘുലേഖകൾ നൽകിയതായും വീട്ടുകാർ പറഞ്ഞു. മുദ്രാവാക്യം വിളിച്ച ശേഷം സംഘം തിരിച്ച് കാട്ടിലേക്ക് മടങ്ങി.
കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും,കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ടുമുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.