കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ. ഡൽഹി യൂണിവേഴ്സിറ്റിയിലും, കേരള യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന വിദ്യാർഥികളാണ് കലാപരിപാടികളുമായി സമര ഭൂമിയിൽ എത്തിച്ചേർന്നത്.

അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ സമര ജീവികൾ എന്ന് പ്രധാന മന്ത്രി അവഹേളിക്കുമ്പോൾ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേരാണ് അതിർത്തിയിലേക്ക് എത്തിച്ചേരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കേരള യൂണിവേഴ്സിറ്റി വിദ്യാർഥികളും ദില്ലി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾ ഗാസിപുർ സമര വേദിയിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നിരുന്നു.

മലയാള വിപ്ലവ ഗാനങ്ങളുമായി കർഷകരുടെ കൂടെ വിദ്യാർഥികൾ ചേർന്നത്തോടെ സമരത്തിന് ഊർജം കൂടിയെന്ന് കർഷകർ അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി ക്യാമ്പസ് വിദ്യാർതി ബാലപ്രസാദിന്റെ വയലിനും മറ്റ് മലയാളി വിദ്യാർത്ഥികളുടെ പാട്ടുകൾക്കും സമര വേദിയിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

വയലിനിൽ “ചോര വീണ മണ്ണിൽ…”, “പുഷ്പനെ അറിയാമോ” എന്ന ഗാനങ്ങൾ ഉൾപ്പടെ നിരവധി ഗാനങ്ങൾ ആലപിച്ചാണ് മലയാളി വിദ്യാർഥികൾ മടങ്ങിയത്.

വിദ്യാർഥികൾ സംസാരിക്കുന്ന ഭാഷ ഏതാണെന്നു അറിയില്ലെങ്കിലും കർഷകർക്ക് വേണ്ടി കൊറോണ കാലത്തും 3000 കിലോമീറ്റർ ദൂരം യാത്രചെയ്ത് വിദ്യാർഥികൾ ഐക്യദാർഢ്യവുമായി സമര വേദികളിൽ എത്തുന്നതിൽ അതിയായ സന്തോഷമാണെന്ന് കർഷകർ നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News