വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി പ്രണവ് മോഹന്‍ലാല്‍

ലാലേട്ടന്റെ മക്കളായ പ്രണവിനേയും വിസ്മയയേയും ലാലേട്ടനോളം തന്നെ ആരാധകര്‍ നെഞ്ചേറ്റിയതാണ്. പ്രണവിന്റെയും വിസ്മയയുടേയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെയും ആരാധകര്‍ അതേരീതിയില്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറക്കാനൊരുങ്ങുന്ന തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് കൈയില്‍ പിടിച്ചു നില്‍ക്കുന്ന അനുജത്തി വിസ്മയയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.

എന്റെ സഹോദരിയുടെ ‘GRAINS OF STARDUST’ പുസ്തകം ഫെബ്രുവരി 14 ന് പുറത്തിറങ്ങും. താല്‍പ്പര്യമുള്ളവര്‍, ചുവടെയുള്ള ലിങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പകര്‍പ്പ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രണവ് ഫേസ്ബുക്കില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പം കുറിച്ചത്.

വിസ്മയയുടെ ചിത്രം മോഹന്‍ലാലും പങ്കുവച്ചിരുന്നു. പുസ്തകം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്.

അച്ഛനെന്ന നിലയില്‍ തന്റെ അഭിമാന നിമിഷമാണെന്ന് പറഞ്ഞുകൊണ്ടാണ് ലാലേട്ടന്‍ മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിസ്മയ ഈ സന്തോഷവാര്‍ത്ത പങ്കിട്ടത്.

തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്നാണ് താരപുത്രി ആരാധകരെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. പിന്നാലെയാണ് അനിയത്തിയ്ക്ക് ആശംസകളുമായി പ്രണവും രംഗത്ത് വന്നിരിക്കുന്നത്.

പൊതുവിടങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വിസ്മയയുടെ സഹോദരന്‍ പ്രണവിനെപ്പോലെ തന്നെ താരപുത്രിയ്ക്കും നിരവധി ആരാധകരുണ്ട്. വിസ്മയയുടെ വിശേഷങ്ങളും മറ്റും അറിയാന്‍ ആരാധകര്‍ക്കും താത്പര്യമാണ്. വിസ്മയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകാറുമുണ്ട്.

തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ ഇപ്പോള്‍. തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വിസ്മയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News