സംസ്ഥാനത്ത് കോളേജുകൾ ഘട്ടംഘട്ടമായി തുറക്കും; ഉത്തരവിറങ്ങി

സംസ്ഥാനത്ത് കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രണ്ടാഴ്ച വീതമാണ് ഓരോ ബാച്ചും തുറക്കുക. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഈ മാസം 15 മുതൽ 27 വരെ കോളേജിൽ ക്ലാസ് ഉണ്ടാകും. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് ഒന്നു മുതൽ മാർച്ച് 16 വരെയാണ് റെഗുലർ ക്ലാസ്. മൂന്നാമത്തെ വിദ്യാർഥികൾക്ക് മാർച്ച് 17 മുതൽ 30 വരെ റെഗുലർ ക്ലാസ് ഉണ്ടായിരിക്കും.

എല്ലാ പിജി ക്ലാസ്സുകളും റഗുലർ ആണ്. റെഗുലർ ക്ലാസ് നടത്താൻ പറ്റാത്ത ബാച്ചുകളിൽ എല്ലാദിവസവും ഓൺലൈൻ ക്ലാസുകൾ നടത്താൻ ആണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News