കർഷക സമരം 82-ാം ദിവസത്തിലേക്ക്; രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകർ പിടിച്ചടക്കും

കർഷക പ്രക്ഷോഭം 82ആം ദിനത്തിലേക്കെത്തിയതോടെ കൂടുതൽ ശക്തമാകുന്നു. അതേസമയം രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ നാളെ പിടിച്ചടക്കും. പുൽവമായിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ ഞായറാഴ്ച കർഷകർ രാജ്യവ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും.

ഫെബ്രുവരി 16ന് രാജ്യവ്യാപകമായി സർ ചോട്ടൂരം ജന്മ ദിനം ആഘോഷിക്കും. ഫെബ്രുവരി 18ന് 12 മുതൽ വൈകീട്ട് 4 വരെ റെയിൽവേ ട്രാക്ക് തടഞ്ഞുകൊണ്ട് കർഷകർ സമരം ചെയ്യും.

ഗുജറാത്തിലെ കർഷകരെ സമരം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ഗുജറാത്തിലേക്ക് കർഷകരുടെ കാൽനട യാത്ര നടത്തുമെന്ന് രാകേഷ് തികയത്. അതേ സമയം രാജസ്ഥാനിൽ അജ്മീറിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തും. അജ്മീറിൽ നടക്കുന്ന കർഷക സമരങ്ങളിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News