റാങ്ക് ഹോള്‍ഡേ‍ഴ്സ് സമരം; ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല; തുടര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമരക്കാര്‍

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സമര സമിതി സര്‍ക്കാരുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല.

തുടര്‍ ചര്‍ച്ചക‍ളില്‍ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരസമിതിക്കാര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ നേതാക്കൾ സമരസമിതിക്കാരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് വ‍ഴിയൊരുങ്ങിയത്.

ലാസ്റ്റ് ഗ്രേഡ് സർവീസ് വിഷയത്തിലാണ് ചർച്ച നടന്നത്. റാങ്ക് ഹോൾഡേഴ്‌സിന്റെ 4 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സമരക്കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. സമരക്കാരുടെ ആവശ്യങ്ങളില്‍ ചിലത് അപ്രായോഗികമാണെന്ന് സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here