യുഡിഎഫ് കാലത്ത് ഭിന്നശേഷി ക്രമം അട്ടിമറിച്ചതിലൂടെ ജോലി നഷ്ടപ്പെട്ട നിധീഷിന് എല്‍ഡിഎഫ് കാലത്ത് ജോലി

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എസ് സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷി ക്രമം അട്ടിമറിക്കപ്പെട്ടതിലൂടെ നിയമനം ലഭിക്കാതിരുന്ന കണ്ണൂർ സ്വദേശി ഡോ കെ പി നിധീഷിന് എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നീതി. ഭിന്ന ശേഷിക്കാരനായ നിധീഷിന് കഴിഞ്ഞ ദിവസം പി എസ് സി യുടെ അഡ്വൈസ് മെമ്മോ ലഭിച്ചു. തന്റെ പ്രശ്‌നത്തിൽ ഇടപെട്ട സംസ്ഥാന യുവജന കമ്മീഷനെ നേരിട്ട് നന്ദി അറിയിക്കാൻ നിധീഷ് കണ്ണൂരിൽ നടന്ന അദാലത്തിൽ എത്തി.

ഒൻപതാം വയസ്സിൽ പിടികൂടിയ ബോൺ ട്യൂമറിനോട് പൊരുതി ജയിച്ച് എം എ റാങ്കും ജെ ആർ എഫും പി എച്ച് ടിയും നേടിയ വ്യക്തിയാണ് നാറാത്ത് സ്വദേശി ഡോ കെ പി നിധീഷ്.2016 ൽ കോളേജ് ലക്ചറർ റാങ്ക് പട്ടികയിൽ ഇടം പിടിച്ചു.

ഭിന്നശേഷി സംവരരണം അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് നിയമനം ലഭിച്ചില്ല.എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ നിധീഷിൻ്റെ പരാതി അനുഭാവ പൂർവം പരിഗണിച്ചു.ഇതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി ആറിന് അഡ്വൈസ് മെമ്മോ ലഭിച്ചത്.

തന്റെ പ്രശ്‌നത്തിൽ ഒപ്പം നിന്ന സംസ്ഥാന യുവജന കമ്മീഷനെ നേരിട്ട് നന്ദി അറിയിക്കാൻ നിധീഷ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന അദാലത്തിൽ എത്തി.

ബോൺ ട്യൂമർ ചലന ശേഷിയെ ബാധിച്ചതിനാൽ പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് നിധീഷ് നടക്കുന്നത്.ചികിത്സയ്ക്കായി വാങ്ങിയ വായ്പ്പയ തിരിച്ചടക്കാൻ കഴിയാത്തതിനാൽ വീട് ജപ്തി ചെയ്തിരുന്നു.ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഒരു പാട് പ്രതിസന്ധികൾക്ക് ഇടയിൽ ജീവിക്കുമ്പോഴാണ് ആശ്വാസമായി അഡ്വൈസ് മെമ്മോ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News