തുടര്‍ച്ചയായ അഞ്ചാം ദിനവും പെട്രോള്‍-ഡീസല്‍ വില കൂട്ടി

തുടർച്ചയായ അഞ്ചാംദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.

തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 90.27 രൂപയും ഡീസൽവില 84.66 രൂപയുമായി. ന​ഗരത്തിനുപുറത്ത് ചിലയിടങ്ങളിൽ പെട്രോൾവില 91 രൂപ കടന്നു.

കൊച്ചി: 88.55, 84.04, കോഴിക്കോട്: 88.90, 82.99 എന്നിങ്ങനെയാണ്‌ പുതിയ വില. ഈമാസം ഏഴാംതവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയുമാണ് കൂട്ടിയത്.

ഈ മാസം ഇതുവരെ ഒരു ലിറ്റർ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.38 രൂപയും കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News