പ്രതിലോമ ശക്തികള്‍ ഇടതുഭരണത്തെ ഭയപ്പെടുന്നു; ദുഷ്പ്രചരണത്തെ എല്‍ഡിഎഫ് അതിജിവിക്കും: എ വിജയരാഘവന്‍

പ്രതിലോമശക്തികള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയില്‍ പിഎസ്‌സി വഴി എറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ കൊടുത്ത സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും ദുഷ്പ്രചാരണങ്ങളെ എല്‍ഡിഎഫ് അതിജിവിക്കുമെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

തൊഴില്‍ രഹിതരോട് അനുഭാവപൂര്‍ണമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാറിനുള്ളത്. ഇടതുസര്‍ക്കാറിനെ അട്ടിമറിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും.

വര്‍ഗീയതയും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിയങ്ങളും തുറന്നുകാട്ടിക്കൊണ്ട് ജാഥ സംസ്ഥാനത്ത് പ്രചാരണം നടത്തുകയെന്നും ജാഥാ ക്യാപ്റ്റന്‍ കൂടിയായ എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News