നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് നിങ്ങള്‍ എന്ത് ചാരിറ്റിയാണ് നടത്തുന്നത്; ഇതിലും നല്ലത് ഞങ്ങളെ പച്ചയ്ക്ക് കൊന്ന് തിന്നാമായിരുന്നു; ഫിറോസ് കുന്നുംപറമ്പിലിനെതിരെ രോഗിയുടെ കുടുംബം

സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ വണ്ടും ആരോപണവുമായി മറ്റൊരു രോഗിയും കുടുംബവും രംഗത്ത്. വയനാട്ടില്‍ നിന്നുള്ള കുഞ്ഞിന്റെ കുടുംബമാണ് ഫിറോസ് കുന്നുംപറമ്പിലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കുഞ്ഞിന്റെ പേരില്‍ തങ്ങള്‍ക്ക് പിരിഞ്ഞ് കിട്ടിയ തുകയുടെ കണക്ക് ചോദിച്ചപ്പോള്‍ ഞങ്ങള്‍ നന്ദിയില്ലാത്തവരായെന്നാണ് ഫിറോസ് പറയുന്നതെന്ന് കുഞ്ഞിന്റെ കുടുംബം പറയുന്നു.

ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് കണക്ക് ചോദിച്ചതിനാണോ ഞങ്ങളെ തല്ലിക്കൊല്ലണമെന്ന് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തതെന്നും നാട്ടുകാരെയെല്ലാം പറഞ്ഞുപറ്റിച്ച് നിങ്ങള്‍ ചെയ്യുന്നത് എന്ത് ചാരിറ്റി പ്രവര്‍ത്തനമാണെന്നും കുഞ്ഞിന്റെ കുടുംബം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ചോദിക്കുന്നു.

ഫിറോസ് കാണുംപോലെയല്ല ഗണ്ടായിസമാണ് കാണിക്കുന്നത് അയാളെയും അനുയായികളെയും പേടിച്ച് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും വെള്ളയും വെള്ളയും ഇട്ടുനടക്കുന്നത് മറ്റുപലതിനുമുള്ള മറയാണെന്നുമാണ് കുഞ്ഞിന്റെ കുടുംബം വീഡിയോയില്‍ പറയുന്നത്.

ഞങ്ങളുടെ സ്വസ്ഥമായ ജീവിതം നഷ്ടപ്പെട്ടു ഈ കുഞ്ഞ് നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത് ഇതിലും ബേധം നിങ്ങള്‍ ഞങ്ങളെയും കുഞ്ഞിനെയും പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നുവെന്നും കുടുംബം വീഡിയോയില്‍ പറയുന്നു.

കുടുംബത്തിന്റെ ആരോപണത്തോട് പ്രതികരിക്കാനും സ്വയം ന്യായീകരിക്കാനും വേണ്ടി ഇട്ട വീഡിയോയിലാണ് ഇത്തരം നന്ദിയില്ലാത്ത രോഗികളെ തല്ലിക്കൊല്ലണമെന്നും വെറുതെ കമന്റിട്ട് കളിക്കുകയല്ല വേണ്ടതെന്നുമൊക്കെയുള്ള രീതിയില്‍ ഫിറോസ് കുന്നുംപറമ്പില്‍ പ്രതികരിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News