ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ് കിളിർക്കുന്നു

ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ് കിളിർക്കുന്നു. പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനം നാളെ. കുറ്റിയാർ വാലിയിൽ പണി കഴിപ്പിച്ച വീടുകളുടെ താക്കോൽദാനം വൈദ്യുതി മന്ത്രി എം.എം.മണി നിർവഹിക്കും.

രാവിലെ ഒൻപതിന് ടീ കൗണ്ടിയിൽ നടക്കുന്ന ചടങ്ങിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, തൊഴിൽമന്ത്രി ടി.പി.രാമകൃഷ്‌ണൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിക്കും. ഇതിന് ശേഷമാകും വൈദ്യുതി മന്ത്രി എം.എം.മണി കുറ്റിയാർ വാലിയിലെത്തി കുടുംബങ്ങൾക്ക് താക്കോൽ കൈമാറുക.

ദുരന്തത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട എട്ട് കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്. ദുരന്തശേഷം നവംബര്‍ ഒന്നിനാണ് വീടിനായുള്ള തറക്കല്ലിട്ട് നിര്‍മ്മാണജോലികള്‍ക്ക് തുടക്കം കുറിച്ചത്. എം.എം.മണി തന്നെയായിരുന്നു തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

പെട്ടിമുടിയില്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വേഗതയാര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ ആറ് മാസമായി നടത്തിയതെന്നും രാജേന്ദ്രൻ എംഎൽഎ അവകാശപ്പെട്ടു.

കുറ്റിയാർ വാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് വീടുകളുടെ പണികൾ പൂർത്തീകരിച്ചതെന്ന് മൂന്നാർ എംഎൽഎ എസ്.രാജേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News