തിരുവമ്പാടിയില്‍ ലീഗ് ജയിക്കില്ല, ഞങ്ങള്‍ക്കാണ് ജയസാധ്യത; ലീഗിനെതിരെ പിജെ ജോസഫ്

യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ വീണ്ടും പോരിനൊരുങ്ങുന്നു. ലീഗിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് പിന്നാലെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് പിജെ ജോസഫും രംഗത്ത്.

തിരുവമ്പാടിയില്‍ ഇത്തവണ ലീഗ് മത്സരിച്ചാല്‍ ജയിക്കില്ലെന്നും സീറ്റ് തങ്ങള്‍ക്ക് വേണമെന്നുമാണ് കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

യുഡിഎഫില്‍ കൂടുതല്‍ സീറ്റ് നേടി മുന്നണിയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി ലീഗ് മുന്നോട്ട് വരുന്നതിനിടെയാണ് പിജെ ജോസഫിന്റെ പ്രതികരണം.

ഇതോടുകൂടി സീറ്റ് വിഭജനം കോണ്‍ഗ്രസിന് പഴയതിനെക്കാള്‍ ശ്രമകരമായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News