കര്‍ണാടകയില്‍ മൂന്നുകോടിപേര്‍ക്ക് കൊവിഡ് ബാധിച്ചതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങളിൽ കർണ്ണാടകയിൽ 30 ദശലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് പഠനറിപ്പോർട്ട്.

നിലവിൽ 9.43 ലക്ഷം കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്തതിന്റെ എത്രയോ ഇരട്ടിയാണ് യഥാർത്ഥ കണക്കുകളെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പഠനത്തിലൂടെ പുറത്തുവരുന്നത്.

ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഗവേഷകനായ പ്രൊഫ. മനോജ് മോഹനനും ചിക്കാഗോ യൂണിവേഴ്‌സിറ്റി ഗവേഷകൻ പ്രൊഫ. അനുപ് മലാനിയും നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പഠനം നടത്തി.

1386 സാമ്പിളുകളെടുത്തതിൽ പഠനം കണ്ടെത്തിയത് ഗ്രാമീണ മേഖലയിലെ ജനസംഖ്യയുടെ 44.1 ശതമാനവും കർണാടകയിലെ നഗരപ്രദേശങ്ങളിൽ 53.8 ശതമാനവും ജനങ്ങൾ കോവിഡ് ബാധിതരായി എന്നാണ്.

ഗ്രാമത്തിലും നഗരപ്രദേശങ്ങളിലും വ്യാപനതോതിൽ കാര്യമായ വ്യത്യാസമില്ലെന്നും അവർ കണ്ടെത്തി.

കോവിഡ വ്യാപനത്തിന് ആദ്യനാളുകളിൽ കോവിഡ് വ്യാപനം നഗരപ്രദേശങ്ങളിൽ ആയിരുന്നു. പിന്നീട് ഗ്രാമീണ മേഖലകളിലേക്കും വൈറസ് വ്യാപകമായി പടർന്നു. ഈ സാഹചര്യത്തിൽ രോഗലക്ഷണം ഉള്ളവരെ മാത്രമാണ് പരിശോധിച്ചത്. മറ്റു പഠനങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കോവിഡ് ബാധകളും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവയായിരുന്നു.

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു എന്നു പറയുമ്പോഴും രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം കണക്കുകളിൽ പെടുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. അങ്ങനെ വരുമ്പോൾ, ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളുടെ എത്രയോ ഇരട്ടിയായിരിക്കും യഥാർത്ഥത്തിലുള്ള കണക്കുകൾ.

പഠനത്തിനായി ഗവേഷകർ ആന്റി ബോഡി പരിശോധനകളും ആർ ടിപി സി ആർ പരിശോധനകളും ആളുകളിൽ നടത്തി. ഇതനുസരിച്ച്, കൊവിഡ് പോസിറ്റീവ് ആയവരുടെ അനുപാതം ഗ്രാമപ്രദേശങ്ങളിൽ 1.5 മുതൽ 7.7 ശതമാനം വരെയും നഗരപ്രദേശങ്ങളിൽ 4.0 മുതൽ 10.5 ശതമാനം വരെയുമാണ് എന്ന് കണ്ടെത്തി. രോഗവ്യാപനം കണ്ടെത്താൻ രണ്ട് സാങ്കേതികവിദ്യകളും ഉപയോഗിച്ച് പഠനങ്ങളിൽ ആദ്യത്തേതാണ് ഇത്.

കോവിഡ് വ്യാപനം ത്തിന്റെ തീവ്ര ഘട്ടത്തിൽ സംസ്ഥാനത്തുള്ള 20 ജില്ലകളിലെ ജീവനക്കാരുടെ ഓരോ സാമ്പിളുകൾ വീതം ശേഖരിച്ചതിൽ കർണാടകയിൽ മാത്രം 31.5 ദശലക്ഷം കോവിഡ് കേസുകൾ ഉണ്ടായിരുന്നുവെന്ന് പഠനം തെളിയിക്കുന്നു. അക്കാലത്ത് ഇന്ത്യയുടെ ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് മൂന്ന് ദശലക്ഷം കേസുകളായിരുന്നു.

ഈ പഠനം കർണാടക സർക്കാരിന്റെ അംഗീകാരത്തോടെയാണ് നടത്തിയതെങ്കിലും പഠനത്തിലെ കണ്ടെത്തലുകളോട് പ്രതികരിക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.

ഇതേ സംഘം ബീഹാർബീഹാർ മുംബൈ തമിഴ്നാട്, മുംബൈ, തമിഴ്നാട്, എന്നിവിടങ്ങളിലും കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ട ത്തെക്കുറിച്ച് വ്യാപക പഠനം നടത്തിയിരുന്നു.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ കണ്ടെത്തലുകൾ ഇതേ കാലയളവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ രാജ്യവ്യാപകമായി നടന്ന രണ്ടാമത്തെ സീറോ സർവേയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here