ഇംഗ്ലണ്ടിനെ തച്ചുതകര്‍ത്ത് ‘ഹിറ്റ്മാന്‍റെ’ ഏഴാം ടെസ്റ്റ് സെഞ്ചുറി

 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി. 47 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് 130 ബോളില്‍ ഏഴാം ടെസ്റ്റ് ശതകം തികച്ചു. ഇതിനകം 14 ഫോറുകളും രണ്ട് സിക്‌സും ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറിലൈന്‍ കടന്നു.

ആദ്യദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 42 ഓവറില്‍ 148-3 എന്ന നിലയിലാണ്. രോഹിത്തിനൊപ്പം(101*), അജിങ്ക്യ രഹാനെയാണ്(26*) ക്രീസില്‍.

ശുഭ്‌‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നീ മൂന്ന് വിക്കറ്റുകള്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്‌ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News