ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിൽ എത്തുന്ന കാലം വിദൂരമല്ല; മുഖ്യമന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽയിൽ വിദ്യാർഥികളുമായി സവദിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറി.ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടി കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയാണ് അടുത്ത ലക്ഷ്യം.

വിദ്യാർതികളായിൽ സംരഭകത്വം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളും ആവശ്യമാണ്. നൈപുണ്യവികസനം ,കോഴ്സുകളുടെ പരിഷ്കരണം, ഇൻറർ ഡി സില്ലിനറി കോഴ്സുകൾ ആരംഭിക്കൽ തുടങ്ങിയവയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ട് പറമ്പ് ക്യാമ്പസിൽ നടന്ന നവകേരളം യുവ കേരളം സംവാദപരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.വിദ്യാർത്ഥികളുടെ നിർദേശങ്ങൾ കേട്ട മുഖ്യമന്ത്രി ഉന്നത വിദ്യാസ രംഗത്തെ മുന്നേറ്റത്തിന് ഇവ മുതൽകൂട്ടാകുമെന്ന് മറുപടി നൽകി.

മന്ത്രി കെ ടി ജലീലും സംവാദപരിപാടിയിൽ പങ്കെടുത്തു. കണ്ണൂർ സർവ്വകലാശാല, കാസർകോഡ് കേന്ദ്ര സർവ്വകലാശാല, വയനാട് വെറ്റിനറി സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള 200 വിദ്യാർത്ഥികൾ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും സംവാദത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News