‘കാമിതം’ ആല്‍ബം സോങ്ങ് പുറത്തിറങ്ങി

നവാഗതയായ സംവിധായക രാഖി കൃഷ്ണ സംവിധാനം നിര്‍വഹിച്ച ‘കാമിതം’ ആല്‍ബം വീഡിയോ സോങ്ങ് പുറത്തിറങ്ങി. കുമാരനാശാന്റെ കരുണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഒരുക്കിയ ആൽബം പദ്മഭൂഷൺ മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. വളരെ ലൈറ്റ് മൂഡില്‍ ആസ്വദിക്കാന്‍ പറ്റിയ പ്രണയഗാനമാണ് കാമിതം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സത്യം ഓഡിയോസ് പുറത്തിറക്കിയ ഗാനത്തിന്‍റെ വരികൾ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാഖി കൃഷ്ണയാണ്. സുദീപ് ഇ എസ് ആണ് ഛായാഗ്രഹണവും എഡിറ്റിങ്ങും.വിദ്യാധരൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ ലിബിൻ സ്കറിയയാണ്.

റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് മ്യൂസിക്കല്‍ ആല്‍ബത്തിലെ അഭിനേതാക്കൾ. പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് കാമിതത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Step 2: Place this code wherever you want the plugin to appear on your page.

Unveiling younger talents! A marvelous debut work of Rakhi Krishna, inspired by Kumaranashan's Karuna.
I am happy to release this musical video "Kaamitham".

Best wishes to Team Kaamitham.

Posted by Mohanlal on Friday, 12 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News