പ്രതിപക്ഷം സർക്കാരിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണെന്ന് എ വിജയരാഘവൻ

ഇടത് പക്ഷ തുടർഭരണത്തെ ഭയപ്പെടുന്ന പ്രതിലോമശക്തികൾക്ക് വേണ്ടി പ്രതിപക്ഷം സർക്കാരിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ദുഷ്പ്രചാരണങ്ങളെ എൽ ഡി എഫ് അതിജീവിക്കുമെന്നും വിജയരാഘവൻ കൈരളി ന്യൂസിനോട് പറഞ്ഞു. വർഗീയതയും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളും ജാഥയിൽ തുറന്ന് കാട്ടുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

കാസർകോഡ് നിന്നും വികസന മുന്നേറ്റ ജാഥ ആരംഭിക്കുന്നതിന് മുന്നോടിയായി കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ. സർക്കാറിന് എതിരെ കാര്യമാത്ര പ്രസക്തമായ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം പുകമറ സ്യഷ്ടിക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു.

ഇന്ത്യയിൽ പി എസ് സി വഴി ഏറ്റവും കൂടുതൽ തൊഴിൽ കൊടുത്ത സംസ്ഥാനമാണ് കേരളം തൊഴിൽ രഹിതരോട് അനുഭാവ പൂർണമായ നിലപാടാണ് എൽഡിഎഫ് സർക്കാരിന്റേത്.

ഇടത് സർക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നു.എന്നാൽ ജനങ്ങൾ ഇപ്പോൾ അത് തിരിച്ചറിയുന്നുണ്ട്. ജാഥകൾ പൂർത്തിയാകുന്നതോടെ എൽ ഡി എഫ് കൂടുതൽ കരുത്താർജ്ജിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News