കാൽ നൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര മേളയുടെ സുവർണ നിമിഷങ്ങൾ പങ്കുവച്ച് ഫോട്ടോ പ്രദർശനം

കാൽ നൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര മേളയുടെ ഓർമ്മകളിലൂടെയുള്ള ഒരു യാത്ര. ഓരോ മേളയുടെയും പ്രത്യേകതകൾ, മേളയ്ക്കെത്തിയ പ്രമുഖർ തുടങ്ങി ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്ത സുവർണ നിമിഷങ്ങൾ അതാണ്
ഈ ഫോട്ടോ പ്രദർശനം നമുക്ക് കാട്ടി തരുന്നത്.

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐഎഫ്എഫ് കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനത്തിലുള്ളത്.

ഇ കെ നായനാർ, കെ കരുണാകരൻ, കവികളായ ഒ എൻ വി, എ അയ്യപ്പൻ, ഡി വിനയചന്ദ്രൻ, നടി സുകുമാരി, വി ദക്ഷിണാമൂർത്തി, കെ ആർ മോഹനൻ, പി കെ നായർ, സോളാനസ്, കിം കി ഡുക്, നടൻ മുരളി, അനിൽ നെടുമങ്ങാട്, രാമചന്ദ്രബാബു, പി വി ഗംഗാധരൻ തുടങ്ങി മരിച്ചിട്ടും മായാതെ നിൽക്കുന്ന പ്രമുഖരുടെ ഓർമ്മചിത്രങ്ങളും പ്രദർശനത്തിലുണ്ട്. അക്കാദമി കൗൺസിൽ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റർ.

പ്രദർശനം സൂര്യാ കൃഷ്ണമൂർത്തിയാണ് ഉദ്ഘാടനം ചെയ്തത്. മേളയുടെ നാൾവ‍ഴി അടയാളപ്പെടുത്തുക കൂടിയാണ് ഈ ഫോട്ടോ പ്രദർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News