മുഖ്യമന്ത്രിയുടെ ആരാധകനാണെന്ന് മേജർ രവി കൈരളിയോട് പറഞ്ഞ വീഡിയോ വൈറൽ:ഡയലോഗിൽ കീർത്തിചക്രയെ വെല്ലുന്ന ട്വിസ്റ്റ്

ചലച്ചിത്രസംവിധായകനും നടനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി എന്ന മേജർ      എ. കെ. രവീന്ദ്രൻ മലയാളിക്ക് പ്രിയങ്കരനായത് അദ്ദേഹത്തിന്റെ സിനിമസൃഷ്ടികളിലൂടെ  തന്നെയാണ്.മോദി അനുകൂല പ്രസ്താവനകള്‍ നടത്തിയും തികഞ്ഞൊരു രാജ്യസ്‌നേഹിയാണെന്ന ധരിപ്പിക്കലിലൂടെയും ബി ജെ പി പരിപാടികളിലെ  സാന്നിധ്യത്തിലൂടെയും മേജർ രവി, ബി ജെ പി അനുഭാവി എന്ന പദവി കൂടി നേടിയിരുന്നു.ഒപ്പം സഹ പ്രവർത്തകരോടും മാധ്യ്മപ്രവർത്തകരോടും അപമര്യാദയായി പെരുമാറി എന്ന തരത്തിലുള്ള വിവാദങ്ങളും എത്തി.

പലപ്പോഴും തനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുമ്പോൾ പോലും അതിലെ രാഷ്ട്രീയം വ്യക്തവുമായിരുന്നു.എന്നാൽ ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും മേജർ രവി ‘കോൺഗ്രസിലേക്ക്’ എന്ന വാർത്തയാണ് മലയാളി കേൾക്കുന്നത്.രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത് സംസാരിച്ചതോടെയാണ് ഈ വാർത്ത പരക്കുന്നത്.

ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സുധാകരനെയും സുരേന്ദ്രനെയുമൊക്കെ മാറിപ്പോയെങ്കിലും സിനിമ സ്റ്റൈൽ ഡയലോഗിൽ മേജർ രവി പറഞ്ഞത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ധാർഷ്ട്യക്കാരനാണ് ,സെൽഫി എടുക്കാൻ നിൽക്കില്ല,LDF ഭരണത്തിൽ നിരാശയാണ്,ഇനി യു ഡി എഫിലാണ് പ്രതീക്ഷ എന്നൊക്കെയാണ്.പക്ഷെ മേജറിന്റെ സിനിമ പോലെ തന്നെ അവസാനം ഒരു ട്വിസ്റ്റ് അവിടെയുമുണ്ടായി.കുറച്ച് നാളുകൾക്ക് മുൻപ് ജെ ബി ജങ്ഷനിൽ ജോൺ ബ്രിട്ടാസിനൊപ്പം പങ്കെടുത്ത മേജർ രവി,പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ആരാധകനാണ് എന്നു തുറന്നു സമ്മതിക്കുന്നുണ്ട്.ആ സമ്മതം വെറുതെയുമല്ല ആളുകളുടെ നിലപാടുകള്‍ നോക്കിയാണ് താന്‍ പിന്‍തുണയ്ക്കാറെന്നും പിണറായി കൈക്കൊണ്ട വികസന നിലപാടിലാണ് താന്‍ ആരാധകനായി മാറിയതെന്നും പറയുന്നത് വിഡിയോയിൽ ഉണ്ട്.

 തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എനിക്ക് അഭിപ്രായം ഇല്ലായിരുന്നു പക്ഷെ രണ്ട് ദിവസം കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി. ഇത് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല .ആളുകളുടെ നിലപാടുകള്‍ നോക്കിയാണ് ഞാൻ പിന്‍തുണയ്ക്കാറുള്ളത്.മുപ്പത്തേഴു വർഷക്കാലമായി മലയാളികൾ അനുഭവിക്കാത്ത വികസന സ്വപ്നങ്ങളാണ് പിണറായി തുടങ്ങി വെച്ച്ത്.

റോഡ് വികസനത്തെപ്പറ്റി മേജർ രവി എടുത്തുപറയുന്നതും വിഡിയോയിൽ കേൾക്കാം. മേജര്‍ രവിക്ക് പിണറായി വിജയന്‍ സ്വീകാര്യനും അംഗീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാവുമായിരുന്നെങ്കില്‍ ഇന്നലെ ബി ജെ പി വേദിയിൽ നിന്നും യുഡിഎഫ് വേദിയിലെത്തിയ മേജർ രവിക്ക് പിണറായി വിശ്വാസ വഞ്ചകനും ധാര്‍ഷ്യട്യമുള്ള വ്യക്തിയുമായി മാറി.നേരത്തെ എൽ ഡി എഫിന്റെ വികസനപ്രവർത്തനങ്ങളെ അംഗീകരിച്ച മേജറിന് ഈ സർക്കാരിനെ വിശ്വസിക്കാനാവില്ല എന്നുമായി.സിനിമയിലെ ഡയലോഗ് പോലും മേജർക്ക് ഇങ്ങനെ മാറ്റി എഴുതാൻ കഴിഞ്ഞിട്ടുണ്ടാവില്ല.

ഒരു ചർച്ചക്കിടയിൽ മാധ്യമപ്രവർത്തകയോടും ,ചലച്ചിത്രപ്രവർത്തനത്തിനിടയിൽ സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുള്ള,മോശം വാക്കുകൾ ഉപയോഗിച്ചിട്ടുള്ള, കയ്യാങ്കളിയിൽ വരെ കാര്യങ്ങൾ എത്തിച്ച മേജർ പറയുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ രീതി ശരിയല്ല എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News