കൊറോണക്കാലം സമ്മാനിച്ച വേഷവും രൂപവും അഴിച്ചു വയ്ക്കുന്നു, ദുല്‍ഖറിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്: മനോജ് കെ. ജയന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മനോജ് കെ. ജയനും. കോവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നതിന്റെ സന്തോഷമാണ് മനോജ് കെ. ജയന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

”നമസ്‌കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം….ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തില്‍… പുതിയ ഭാവത്തില്‍ തന്റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്റെ വേഴ്‌സറ്റാലിറ്റി എന്തെന്ന് കാണിക്കുന്ന ദ ബ്രില്യന്റ് റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയില്‍ താര രാജകുമാരന്‍ Awesome and Handsome ‘DULQUER SALMAN’ നിര്‍മ്മിച്ചു നായകനാവുന്ന സിനിമ.”

”നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന് മനസ്സിലാക്കി കൊടുത്തു കൊണ്ടേയിരിക്കുന്ന… Excellent Writers ‘BOBBY SANJAY’യുടെ സ്‌ക്രിപ്റ്റിംഗ് എന്നെ എന്നും സപ്പോര്‍ട്ട് ചെയ്യുന്ന നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തില്‍…തുടങ്ങുന്നു…” എന്നാണ് മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഫെബ്രുവരി 3ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News