എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും ഈ നാട്ടില്‍ ഒന്നും നടക്കില്ലെന്ന ചിന്താഗതി ജനങ്ങളില്‍ മാറിത്തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ യാത്ര കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നിരിക്കുകയാണ്. ഈ നാശം ഒന്ന് ഒഴിഞ്ഞുകിട്ടിയാല്‍ മതി എന്നായിരുന്നു 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടുള്ള ജനങ്ങളുടെ നിലപാട്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി.

പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കി. ഈ നാട്ടില്‍ ഒന്നും നടക്കില്ലെന്ന ചിന്താഗതി ജനങ്ങളില്‍ മാറിത്തുടങ്ങി. നിരാശക്കു പകരം പ്രത്യാശ കൈവന്നു. ഇനി അങ്ങോട്ട് കേരളം എങ്ങനെയാകണം എന്നത് സംബന്ധിച്ച് എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ച നടത്തി വരുന്നു. കേരളത്തെ ഇനി അങ്ങോട്ട് നയിക്കാന്‍ എല്‍ഡിഎഫ് മതിയെന്ന് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ജനങ്ങളുടെ ഒരുമയിലൂടെ പ്രതിസന്ധികളെ അതിജീവിച്ചു. നടക്കില്ലെന്ന് കരുതിയിരുന്ന പലതും നടന്നപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസമായി. എവിടെയെല്ലാം ജനങ്ങള്‍ പ്രതിസന്ധിയിലായോ അവിടെയെല്ലാം സര്‍ക്കാര്‍ അവരുടെ രക്ഷക്കെത്തി.

അട്ടിമറി നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍ രംഗത്ത് വന്നു. ഈ സര്‍ക്കാരിനെ എങ്ങനെയും അട്ടിമറിക്കാന്‍ ചില മാധ്യമങ്ങും ശ്രമിച്ചു., എന്നാല്‍ ജനങ്ങള്‍ എല്‍ ഡി എഫിനും സര്‍ക്കാരിനും പിന്തുണയുമായെത്തി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News