അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 82ാം ദിവസവും ശക്തമായി പുരോഗമിക്കുന്നു. രാജസ്ഥാനിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി. രാജസ്ഥാനിലെ ടോൾ പ്ലാസകളും കർഷകർ പിടിച്ചടക്കി, കൂടാതെ വരും ദിവസങ്ങളിൽ പന്തം കൊളുത്തിപ്രകടനം, റയിൽവേ ട്രാക്ക് തടയൽ എന്നിവയും നടത്തും.

കർഷക പ്രക്ഷോഭം 82ആം ദിനത്തിലേക്കെതിയതോടെ കൂടുതൽ ശക്തമാകുന്നു. രാജസ്ഥാനിലെ അജ്മീറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടന്നു. തുടർന്ന് നടന്ന കർഷക സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തു.

പുതുക്കിയ കാർഷിക നിയമം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകർക്ക് സമ്മാനിച്ചത് വിശപ്പും തൊഴിലില്ലായ്മയും ആത്മഹത്യയുമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു

രാഹുൽ ഗാന്ധിക്കൊപ്പം രാജസ്താൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും സച്ചിൻ പൈലറ്റും കൂടികഴ്ച നടത്തി അതേ സമയം രാജസ്ഥാനിലെ ടോൾ പ്ലാസകൾ കേന്ദ്രകരിച്ച് കർഷകർ ഉപരോധം സംഘടിപ്പിച്ചു.നാളെ പുൽവമായിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസം കർഷകർ ആചരിക്കും.

രാജ്യവ്യാപകമായി പന്തം കൊളുത്തി പ്രകടനവും നാളെ നടക്കും നടത്തും. ഫെബ്രുവരി 18ന് 12 മുതൽ വൈകീട്ട് 4 വരെ റെയിൽവേ ട്രാക്ക് തടഞ്ഞുകൊണ്ട് കർഷകർ സമരം ചെയ്യും. അതേ സമയം ചെങ്കോട്ട അക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപ് സിദ്ദുവിനെയും ഇക്ബാൽ സിങ്ങനെയും ക്രൈം ബ്രാഞ്ച് തെളിവ്ടുപ്പിനായി ചെങ്കോട്ടയിൽ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News